ബര്‍ലിന്‍: ജര്‍മ്മനിയില്‍ അഭയം തേടുകയും എന്നാല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത അഫ്ഗാന്‍ പൗരന്മാരെ തിരികെ സ്വന്തം നാട്ടിലേക്ക് നാടുകടത്തുന്നതിനുള്ള (Deportation) നടപടികള്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ ശക്തമാക്കിയിരിയ്ക്കയാണ്. പ്രതിമാസം മൂന്ന് ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍ വരെ ഇതിനായി സര്‍വീസ് നടത്താന്‍ പദ്ധതിയിട്ടു.
പ്രത്യേക എയര്‍ ബ്രിഡ്ജ്: അതീവ സുരക്ഷാ ഭീഷണിയുള്ളവരെയും കസ്ററഡിയിലുള്ള കുറ്റവാളികളെയും ലക്ഷ്യമിട്ട് ആഴ്ചയിലൊരിക്കല്‍ എന്നോണം ഒരു 'ഡീപോര്‍ട്ടേഷന്‍ എയര്‍ ബ്രിഡ്ജ്' സ്ഥാപിക്കാനാണ് ജര്‍മ്മനി ലക്ഷ്യമിടുന്നത്.
നിലവില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത കുറഞ്ഞത് 100 അഫ്ഗാന്‍ പൗരന്മാരെ ഉടനടി നാടുകടത്താന്‍ ലിസ്ററ് തയ്യാറാക്കിയിട്ടുണ്ട്. ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് പുറമെ കൊമേഴ്സ്യല്‍ ഫ്ലൈറ്റുകള്‍ വഴിയും ഇവരെ കയറ്റിവിടും.
കഴിഞ്ഞ ദിവസം ജര്‍മനി 32 അഫ്ഗാന്‍ പൗരന്മാരെക്കൂടി നാടുകടത്തിയിരുന്നു. താലിബാനുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കൊലപാതകം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയവരെയാണ് തിരിച്ചയച്ചതെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
2021ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിനുശേഷം സുരക്ഷാകാരണങ്ങളാല്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്ന നാടുകടത്തല്‍ നടപടി 2024 ഓഗസ്ററ് 30നാണ് ജര്‍മനി പുനരാരംഭിച്ചത്.

Comments: